Friday, November 22, 2024
Dammam

ഗാഡ്ജറ്റ്സ് ഇൻ ലിറ്റിൽ ഹാന്റ്സ്; മലർവാടി വെബിനാർ

ദമ്മാം: ഗാഡ്ജറ്റ്സ് ഇൻ ലിറ്റിൽ ഹാന്റ്സ് എന്ന വിഷയത്തിൽ മലർവാടി ദമ്മാം ചാപ്റ്റർ വെബിനാർ സംഘടിപ്പിച്ചു. കോവിഡ് 19 സാഹചര്യങ്ങളുടെ അനിവാര്യതകൾക്കിടയിലും സോഷ്യൽ മീഡിയയുടെ അതിപ്രസരം കുഞ്ഞു മനസ്സുകളെ വളരെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്ന സന്ദർഭത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള ബോധവൽക്കരണവും ഗാഡ്ജറ്റുകളെ എങ്ങിനെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന നിർദേശങ്ങളും അടങ്ങിയതായിരുന്നു പരിപാടി.

പെരുമ്പിലാവ് അൻസാർ വനിതാ ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. മഹ് മൂദ് ഷിഹാബ് മുഖ്യപ്രഭാഷകനായിരുന്നു. പഠനത്തിനും വിനോദത്തിനും ഗാഡ്ജറ്റുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ കൈകൊള്ളേണ്ട രീതികൾ, ആരോഗ്യപ്രശ്നങ്ങൾ, സോഷ്യൽ മീഡിയയിലെ നല്ല വശങ്ങളും ചതിക്കുഴികളും അദ്ദേഹം വിശദീകരിച്ചു.

ദമ്മാം തനിമ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “സോഷ്യമീഡിയ സാധ്യതയും ബാധ്യതയും ” എന്ന ദ്വൈവാര ക്യാംപയിനിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

മലർവാടി ദമ്മാം കോർഡിനേറ്റർ മഹ്ബൂബ് മുടവൻകാട്ടിൽ ആമുഖവും മെന്റർ സജ്ന ഷക്കീർ നന്ദിയും പറഞ്ഞു. ഹാനി അബ്ദുൽ റഹീം ഖിറാഅത്ത് നടത്തി. ഷബീബ അവതാരകയായിരുന്നു.

പരിപാടിയിൽ മലർവാടി ദമ്മാം പുറത്തിറക്കിയ “ഇതൾ” എന്ന മലർവാടിയെ പരിചയപ്പെടുത്തുന്ന ലഘു വീഡിയോയുടെ പ്രകാശനവും നടന്നു.

മലർവാടി ദമ്മാം ടീം ലീഡർ മുഹമ്മദ് റഫീഖ് നേതൃത്വം നൽകി. വനിതാ കോർഡിനേറ്റർ നജ്‌ല സാദത്ത്, മെന്റർ റുക്സാന അഷീൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa