പാർക്ക് ചെയ്ത കാറുകളുടെ ഗ്ലാസുകൾ പൊട്ടിച്ച് വൻ തുക അപഹരിച്ച സ്വദേശികൾ റിയാദ് പോലീസിന്റെ പിടിയിൽ
റിയാദ് : നിർത്തിയിട്ട രണ്ട് കാറുകളിൽ നിന്ന് പണവും മറ്റു വസ്തുക്കളും മോഷ്ടിച്ച രണ്ട് സൗദി പൗരന്മാർ റിയാദ് പോലീസിന്റെ പിടിയിലായി.
ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരാണു രണ്ട് പ്രതികളും. ഏകദേശം 2 ലക്ഷം റിയാൽ മൂല്യം വരുന്ന പണവും വസ്തുക്കളും ഇവർ അപഹരിച്ചിട്ടുണ്ട്.
ഇരുവർക്കുമെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa