Sunday, September 22, 2024
GCCSaudi ArabiaTop Stories

എങ്ങനെ നന്ദി പറയണമെന്നറിയാതെ സൗദി പ്രവാസികൾ ; വിദേശികളെ ചേർത്ത് പിടിച്ചൊരു ഭരണകൂടം

ജിദ്ദ: യു എ ഇയിൽ കഴിയുന്ന വിദേശികളുടെ ടൂറിസ്റ്റ് വിസകൾ ഒരു മാസത്തേക്ക് സൗജന്യമായി പുതുക്കി നൽകാനുള്ള യു എ ഇ പധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് ദുബൈയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

സൗദിയിലേക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് ഒരാഴ്ചക്ക് ശേഷമേ തീരുമാനമാകൂ എന്ന ഘട്ടത്തിലാണു ശൈഖ് മുഹമ്മദ് വിസ കാലാവധി നീട്ടാനുള്ള പ്രഖ്യാപനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

ദുബൈയിലെത്തി 14 ദിവസം കഴിഞ്ഞ് കൊറോണ ടെസ്റ്റ്‌ നടത്തിയപ്പോൾ പോസിറ്റീവ് റിസൽറ്റ് ലഭിച്ച പലരും വീണ്ടും ക്വാറന്റൈനിൽ കഴിയുന്നുണ്ടായിരുന്നു. സൗദി പ്രവേശനം വൈകുന്ന സാഹചര്യത്തിൽ യു എ ഇ ടൂറിസ്റ്റ് വിസാ കാലാവധി ഉടൻ തീരുമെന്ന ആശങ്ക ഇവർക്കായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അതോടൊപ്പം മറ്റുള്ളവരും സൗദി അതിർത്തി തുറക്കുന്നത് വൈകിയാൽ വിസ കാലാവധി അവസാനിക്കുമോ എന്ന ആശങ്കയിലായിരുന്നു കഴിഞിരുന്നത്.

തികച്ചും സൗജന്യമായി വിസ ഒരു മാസത്തേക്ക് നീട്ടി നൽകാനുള്ള ദുബൈ ശൈഖിന്റെ തീരുമാനം ഇവർക്കെല്ലാം ഏറെ അനുഗ്രഹമായിത്തീർന്നിരിക്കുകയാണിപ്പോൾ.

യു എ ഇയിലെ മലയാളി സാമൂഹിക സാംസ്കാരിക സംഘടനകളായ ഐ എസി എഫ് , കെ എം സി സി എന്നിവയുടെ നേതൃത്വത്തിൽ നൽകുന്ന സൗജന്യ താാമസ ഭക്ഷണ സൗകര്യങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ സാധിക്കുന്നവർക്ക് ഫലത്തിൽ യു എ ഇയിൽ സൗജന്യമായിത്തന്നെ വരും ദിനങ്ങളിൽ തുടരാനും ഇത് വഴി സാധ്യമായിരിക്കുകയാണു.

ആശങ്കയുടെ മൂർദ്ധ ഘട്ടത്തിൽ തന്നെ വിസ നീട്ടി നൽകാൻ സന്മനസ്സ് കാണിച്ച യു എ ഇ ഭരണകൂടത്തോട് സോഷ്യൽ മീഡിയകളിലൂടെ നന്ദി പ്രകാശിപ്പിച്ചാണു സൗദി പ്രവാസികൾ കടമ നിർവ്വഹിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇

https://chat.whatsapp.com/HQpkp08cEozLsfII6Yy5gZ


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്