അടുത്ത മൂന്ന് ആഴ്ചക്കുള്ളിൽ കൊറോണ വാക്സിനേഷൻ സൗകര്യം സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും ഒരുങ്ങും
റിയാദ്: അടുത്ത മൂന്നാഴ്ചക്കുള്ളിൽ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും കൊറോണ വാക്സിനേഷൻ സൗകര്യം ഒരുങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീ അ അറിയിച്ചു.
രാജ്യത്ത് നിലവിൽ എത്തിയ വാക്സിനുകൾ വളരെ കുറവാണെന്നും അത്യാധുനിക ഉപകരണങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെന്നും പറഞ്ഞ മന്ത്രി മൂന്നാഴ്ചക്കുള്ളിൽ സ്ഥിതി മെച്ചപ്പെടുമെന്നും അറിയിച്ചു.
സൗദിയിൽ പുതുതായി 149 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതിൽ 159 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 6204 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa