Wednesday, April 30, 2025
Saudi ArabiaTop Stories

സൗദിയിൽ വാണിജ്യ സ്ഥാപനങ്ങളിൽ കയറിയുള്ള പരിശോധനകൾ ശക്തമാകുന്നു

ജിദ്ദ: കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വാണിജ്യ സ്ഥാപനങ്ങളിൽ അധികൃതർ നടത്തുന്ന പരിശോധനകൾ ശക്തമാകുന്നു.

ജിദ്ദ ഗവർണ്ണറേറ്റിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ പരിശോധനകളിൽ 800 ലധികം നിയമ ലംഘനങ്ങളാണു പരിശോധകർ കണ്ടെത്തിയത്.

ത്വാഇഫ് നഗരത്തിലും നഗര സഭാ ഉദ്യോഗസ്ഥർ നടത്തിയ വിവിധ പരിശോധനകളിൽ നിരവധി സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോളുകളുടെ ലംഘനം കണ്ടെത്തിയിരുന്നു.

ലൈസൻസില്ലാതെയും പ്രവാചക നഗരിയോടുള്ള ആദരവ് പാലിക്കാതെയും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെയും മദീനയിൽ ഒരു സ്ഥാപനത്തിൽ ആഘോഷ പരിപാടികൾ നടന്ന ശ്രദ്ധിക്കപ്പെട്ടതോടെ സ്ഥാപനം അടച്ച് പൂട്ടാനും പരമാവധി ശിക്ഷ നൽകാനും മദീന ഗവർണ്ണർ ഉത്തരവിട്ടിട്ടുണ്ട്.

പുതുവത്സര ദിനത്തിൽ റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ നൂറു കണക്കിനു പേർ ഒരുമിച്ച് കൂടിയതിനെത്തുടർന്ന് നിരവധി നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ബലദിയാ ഉദ്യോഗസ്ഥരും മറ്റും ശക്തമായ പരിശോധനകളാണു നടത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്