ആറാഴ്‌ചക്കുള്ളിൽ സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം പൂജ്യത്തിലെത്തുമെന്ന് ഡോ:നാസർ തൗഫീഖ്
റിയാദ്: അടുത്ത ആറാഴ്‌ചക്കുള്ളിൽ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം പൂജ്യത്തിലെത്തുമെന്ന് കിംഗ് സൗദി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ ഡോ: നാസർ തൗഫീഖ് അഭിപ്രായപ്പെട്ടു. അൽ ഇഖ്ബാരിയ ചാനലിലെ ഒരു അഭിമുഖത്തിലാണു ഡോക്ടർ നാസർ ഇക്കാര്യം പറഞ്ഞത്.
അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും സൗദിയിലെ പുതിയ കൊറോണ ബാധിതരുടെ എണ്ണം നൂറിനു താഴെയായിരിക്കുകയാണ്. പുതുതായി 94 പേർക്ക് മാത്രമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
166 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 കൊറോണ മരണമാണു സൗദിയിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ 2290 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 347 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.,
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://chat.whatsapp.com/DQ30tvRoEzvLFK1JR3ozZs
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa