പരിശോധനകൾ തുടരുന്നു; സൗദിയിൽ കൊറോണ പ്രോട്ടോക്കോൾ പാലിക്കാത്തതിനു ഒരാഴ്ചക്കുള്ളിൽ മാത്രം 15,000 ത്തിലധികം പേർക്ക് പിഴ ലഭിച്ചു
റിയാദ്: കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനു കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 15,700 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
റിയാദ് പ്രവിശ്യയിൽ 5056 ഉം മക്ക പ്രവിശ്യയിൽ 2544 ഉം ഖസീമിൽ 1970 ഉം അൽ ജൗഫിൽ 1447 ഉം ഈസ്റ്റേൺ പ്രവിശ്യയിൽ 1002 ഉം നിയമ ലംഘനങ്ങളും മറ്റു പ്രവിശ്യകളിൽ 500 ൽ താഴെ വീതം നിയമ ലംഘനങ്ങളുമാണു രേഖപ്പെടുത്തിയത്.
കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനു രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ വിവിധ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa