Monday, April 7, 2025
Saudi ArabiaTop Stories

ടെറസിനു മുകളിൽ തകരഷീറ്റ് കൊണ്ടുണ്ടാക്കിയ ഒരു ഷെഡിൽ താമസം; സൗദിയിൽ മോശം സ്ഥിതിയിൽ വിദേശ തൊഴിലാളികൾ കഴിയുന്നത് അധികൃതർ കണ്ടെത്തി

റിയാദ്: വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ മതിയായ ആരോഗ്യ സുരക്ഷാ സാങ്കേതിക വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി സൗദിയിലെ വിവിധ ഭാഗങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നത് ആരംഭിച്ചു.

ഇതിൻ്റെ ഭാഗമായി റിയാദ് നഗര സഭ മറ്റു വകുപ്പുകളമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഒരു കെട്ടിടത്തിൻ്റെ ടെറസിൽ വളരെ മോശപ്പെട്ട സ്ഥിതിയിൽ കൂട്ടമായി കഴിയുന്ന വിദേശ തൊഴിലാളികളെ കണ്ടെത്താൻ സാധിച്ചു.

മൊബൈൽ ടവറുകളും ഡിഷുകളും സ്ഥാപിക്കുകയും ഉപേക്ഷിച്ച ഫർണീച്ചറുകളും മറ്റും കൂട്ടിയിടുകയും ചെയ്ത ടെറസിൽ തകര ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ഷെഡിലായിരുന്നു തൊഴിലാളികൾ കഴിഞ്ഞിരുന്നത്. അഞ്ച് പേരാണു ഒന്നിച്ച് കഴിയുന്നതെന്ന് വീഡിയോയിൽ ഒരു താമസക്കാരൻ പറയുന്നുണ്ട്.

അടുത്ത 48 മണിക്കൂറിനകം തൊഴിലാളികൾക്ക് അനുയോജ്യമായ താമസ സ്ഥലം ഒരുക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർക്ക് അധികൃതർ മുന്നറയിപ്പ് നൽകി.

തൊഴിലാളികളുടെ താമസ സ്ഥലവും മറ്റും വെളിപ്പെടുത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്