Sunday, April 6, 2025
QatarSaudi ArabiaTop Stories

സൗദി ഖത്തർ അതിർത്തികൾ തുറന്നു; അൽ ഉലാ ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കും; പ്രതീക്ഷയോടെ ഗൾഫ്

ജിദ്ദ: മൂന്നര വർഷം നീണ്ട ഉപരോധങ്ങൾക്കൊടുവിൽ സൗദി-ഖത്തർ കര, വ്യോമ, കടൽ അതിർത്തികൾ തിങ്കളാഴ്ച വൈകുന്നേരം മുതൽ തുറന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അസ്വബാഹ് അറിയിച്ചു.

തുടർന്ന് ചൊവ്വാഴ്ച സൗദിയിലെ അൽ ഉല പൈതൃക നഗരത്തിൽ നടക്കുന്ന ജി സി സി ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കുമെന്ന് ഖത്തറും അറിയിച്ചു.

2017 ജൂണിൽ തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിൻ്റെ പ്രശ്നത്തിൽ സൗദിയും യു എ ഇയും ബഹ്രൈനും ഈജിപ്തും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു.

ഉപരോധം അവസാനിപ്പിക്കാൻ കുവൈത്തിൻ്റെയും ഒമാൻ്റെയും നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. അവസാന ഘട്ടത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ മരുമകനും ഉപദേശകനുമായ കുഷ്നറിൻ്റെ നേതൃത്വത്തിലും ചർച്ചകൾ നടന്നിരുന്നു.

പ്രതിസന്ധികൾ അവസാനിക്കുന്നത് ഗൾഫ് രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. മേഖലയിലെ എല്ലാ വെല്ലുവിളികളെയും ഒന്നിച്ച് നേരിടാനും പുരോഗതിക്കും അൽ ഉല ഉച്ചകോടി കാരണമാകുമെന്ന് സൗദി യു എ ഇ നേതൃത്വങ്ങൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്