Saturday, April 5, 2025
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ദമാം: മണ്ണാർക്കാട് കക്കുംപടി സ്വദേശി തോട്ടക്കര മുഹമ്മദ് മുസ്തഫയെ (31) താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

മാനസികമായി നേരിയ പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്ന മുസ്തഫ ആളുകളുമായി കൂടുതൽ ഇടപഴകാറുണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ 9 വർഷങ്ങളായി ദമാം ലേഡീസ് മാർകറ്റിനു സമീപമുള്ള ഒരു സൂപർമാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു മുസ്തഫ.

കഴിഞ്ഞ ദിവസം ഉച്ച സമയത്ത് വിശ്രമത്തിനായി റൂമിൽ പോയപ്പോഴാണു സംഭവം നടന്നത്. ഭാര്യയും ഒരു മകനും ഉണ്ട്. മൃതദേഹം സൗദിയിൽ മറവ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്