ഒരു സർപ്രൈസുണ്ടെന്ന് പറഞ്ഞ് ഉറങ്ങുന്ന ഭാര്യക്ക് നേരെ നിറയൊഴിച്ച ഭർത്താവിൽ നിന്ന് മോചനം ആവശ്യപ്പെട്ടുള്ള ഹരജി ജിദ്ദ കോടതി അംഗീകരിച്ചു
ജിദ്ദ: ഉറങ്ങുന്ന സമയത്ത് തനിക്കെതിരെ നിറയൊഴിച്ച ഭർത്താവിൽ നിന്ന് മോചനം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ അപേക്ഷ കോടതി അംഗീകരിച്ചു. നിക്കാഹ് കരാർ നഷ്ടപരിഹാരം കൊടുക്കാതെത്തന്നെ റദ്ദാക്കാനാണു ജിദ്ദയിലെ കുടുംബകാര്യ കോടതി വിധിച്ചത്.
ഒരു രാത്രി തനിക്ക് ഒരു സർപ്രൈസുണ്ടെന്ന് പറഞ്ഞ് ഭർത്താവ് ഉറങ്ങുന്നതിനിടയിൽ തൻ്റെ നേരെ നിറയൊഴിക്കുകയായിരുന്നുവെന്നായിരുന്നു ഭാര്യയുടെ വാദം. വെടിയുണ്ട തുളച്ച് കയറി 6 മണിക്കൂറോളം രക്തം ഒഴുകിയതായും ഭാര്യ വാദിച്ചു.
എന്നാൽ ഭർത്താവ് നിറയൊഴിച്ചത് ശരിയാണെന്നും അതേ സമയം വെടിയുണ്ട തുളച്ച് കയറി എന്ന വാദം തെറ്റാണെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഭർത്താവിനു 6 മാസം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
ഭർത്താവ് തന്നെ തിളച്ച വെള്ളമൊഴിച്ച് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തൻ്റെ മൊബൈൽ വാങ്ങി വെക്കുകയും വീട്ടിൽ അടച്ചിടുകയും ചെയ്യാറുണ്ടെന്നും തീരെ കരുണയില്ലാത്ത സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും ഭാര്യ പരാതിപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa