സൗദിയിലേക്ക് ദുബൈ വഴി പോകുന്ന പ്രവാസികൾക്ക് 20,000 രൂപയിലധികം ലാഭിക്കാം; ആശ്വാസമായി ബസ് സർവീസുകൾ
ജിദ്ദ: സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നിലവിലില്ലാത്ത സാഹചര്യത്തിൽ ദുബൈ വഴി പോകുന്ന സൗദി പ്രവാസികൾക്ക് ദുബൈയിൽ നിന്ന് സൗദിയിലേക്കുള്ള ബസ് സർവീസുകൾ വലിയ ആശ്വാസമാകുന്നു.
ദുബൈയിൽ നിന്ന് 350 ദിർഹം നൽകിയാൽ ബസ് മാർഗം സൗദിയിൽ എത്താൻ സാധിക്കുന്നതിനാൽ യാത്രാ ചിലവിൽ വലിയ ലാഭമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ദുബൈയിലെത്തി 14 ദിവസം താമസിച്ചതിനു ശേഷം ഈ വ്യാഴാഴ്ച സൗദിയിലേക്ക് ബസ് മാർഗം പോകാൻ ടിക്കറ്റെടുത്തിരിക്കുന്ന കണ്ണൂർ സ്വദേശി റഈസാണു ഇക്കാര്യം ആദ്യം ഞങ്ങളെ അറിയിച്ചത്. തുടർന്ന് ചില ട്രാവൽ ഏജൻ്റുമാരുമായി ബന്ധപ്പെട്ടപ്പോൾ പലരും ഇപ്പോൾ ബസ് മാർഗം പോകാൻ ശ്രമിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.
നിലവിൽ ഫുൾ പാക്കേജിനു 65,000 ഇന്ത്യൻ രൂപ ട്രാവൽ ഏജൻ്റുമാർക്ക് നൽകിയാണു ഭൂരിപക്ഷം പ്രവാസികളും ദുബൈ വഴി സൗദിയിലേക്ക് പോകുന്നത്. എന്നാൽ ദുബൈ സൗദി ബസ് യാത്രക്ക് 350 ദിർഹം മാത്രം നൽകുന്നതിലൂടെ ഏകദേശം 20,000 രൂപയിലധികം ഇന്ത്യൻ രൂപ ദുബൈ സൗദി വിമാന ടിക്കറ്റ് നിരക്ക് ഒഴിവാകുന്നതിലൂടെ ഒരാൾക്ക് ലാഭിക്കാൻ സാധിക്കും.
ദുബൈ സൗദി ബസ് സർവീസ് പ്രയോജനപ്പെടുത്തി നാട്ടിലെ ട്രാവൽ ഏജൻ്റുമാർ പുതിയ ദുബൈ സൗദി പാക്കേജുകൾ ഒരുക്കുകയാണെങ്കിൽ നിലവിലുള്ള 65,000 ത്തിനു പകരം 45,000 രൂപക്ക് ദുബൈ വഴി സൗദിയിലേക്ക് പോകാൻ പ്രവാസികൾക്ക് സാധ്യമാകുമെന്നാണു മനസ്സിലാകുന്നത്.
സൗദിയിലേക്ക് സമീപ ദിനങ്ങളിൽ 10 ദിവസങ്ങളോളം വിമാന യാത്രാ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് ദുബൈയിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്കും ഇപ്പോൾ ബസ് സർവീസ് വലിയ ആശ്വാസമായേക്കും.
അതേ സമയം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെയും ഒരു തീരുമാനവും ലഭ്യമായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/Gcx4s9HXjwjLDUock7cS6z
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa