ഇനി ഇഖാമയെടുക്കാൻ മറന്നാലും മൊബൈലെടുക്കാൻ മറക്കണ്ട; വിദേശികൾക്ക് ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാൻ സാധിക്കുന്നത് സംബന്ധിച്ച് ജവാസാത്തിന്റെ ഔദ്യോഗിക അറിയിപ്പ്
ജിദ്ദ: ഡിജിറ്റൽ ഇഖാമ അബ്ഷിർ ഇൻഡിവിജുവൽ ആപ് വഴി ഡൗൺലോഡ് ചെയ്യാൻ വിദേശികൾക്ക് സാധിച്ചിരുന്നുവെങ്കിലും നിലവിൽ അവ വിദേശികൾക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടോ എന്ന ആശങ്കക്ക് പരിഹാരം.
ഒറിജിനൽ ഇഖാമ കരുതിയില്ലെങ്കിലും ഐഡൻ്റിറ്റി വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാൻ വിദേശികൾക്ക് സാധിക്കുമെന്ന് സൗദി ജവാസാത്തിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഏതാനും നിമിഷങ്ങൾക്ക് മുംബ് പ്രഖ്യാപിച്ചതോടെയാണു ആശങ്കകൾക്ക് അർഥമില്ലെന്ന് വ്യക്തമായത്.
അബ്ഷിർ ഡിജിറ്റൽ ഇഖാമ ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം പ്ളേസ്റ്റോറിലോ ആപ്സ്റ്റോറിലോ പോയി Absher Individuals എന്ന ആപ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആപിലെ മൈ സർവീസസ് സെലക്റ്റ് ചെയ്യണം. ശേഷം ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി സെലക്റ്റ് ചെയ്ത് സ്ക്രോൾ ഡൗൺ ചെയ്ത് വീണ്ടും ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി എന്ന ഐക്കണിൽ ക്ളിക്ക് ചെയ്യുന്നതോടെ ഡിജിറ്റൽ ഇഖാമ ആക്റ്റിവേറ്റാകും. ഇൻ്റർനെറ്റ് ഇല്ലെങ്കിൽ പോലും പിന്നീട് ആപിൽ സേവ് ചെയ്യപ്പെട്ട ഡിജിറ്റൽ ഇഖാമ കോപി ആവശ്യമുള്ള സമയത്ത് കാണിക്കാൻ സാധിക്കും.
ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാൻ സാധിക്കുന്നതോടെ അത് വിദേശികൾക്ക് വലിയ ആശ്വാസം തന്നെയാണു നൽകുന്നത്. കാരണം ഇഖാമ കയ്യിൽ കരുതാത്തതിനു മുൻ കാലങ്ങളിൽ നിരവധി വിദേശികൾ പോലീസ് പിടിയിലാകുകയും പുലി വാൽ പിടിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം ഇഖാമ മോഷണം പോകുകയും നഷ്ടപ്പെടുകയും മറ്റും ചെയ്ത് പ്രയാസപ്പെടുന്ന സാഹചര്യങ്ങളും പലർക്കും ഉണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഇഖാമ വന്നതോടെ ഇനി അത്തരം പ്രശ്നങ്ങളെല്ലാം ഒരു പഴങ്കഥ മാത്രമായി മാറാൻ പോകുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം https://chat.whatsapp.com/Gcx4s9HXjwjLDUock7cS6z
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa