സിട്രോൺ പഴം 30,000 റിയാലിനു ലേലത്തിൽ വാങ്ങിയ രാജകുമാരൻ ലേലത്തിൽ പങ്കെടുത്ത തൻ്റെ എതിരാളിക്ക് സമാനമായ പഴം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചത് വൈറലായി
റിയാദ്: അൽ ഹരീഖിലെ നാരങ്ങാ ഫെസ്റ്റിവലിൽ നടന്ന ഒരു ലേലത്തിൽ സിട്രോൺ പഴം 30,000 റിയാലിനു ലേലത്തിൽ വാങ്ങി ലേലത്തിലെ തൻ്റെ എതിരാളികൾക്ക് സമാനമായ പഴം നൽകുമെന്ന് അറിയിച്ച ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ്റെ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി.
പതിനായിരം റിയാലിനായിരുന്നു സിട്രോൺ പഴത്തിൻ്റെ ലേലത്തുക ആരംഭിച്ചത്. തുടർന്ന് രാജകുമാരൻ 15,000 പറഞ്ഞു. അപ്പോൾ മറ്റൊരാൾ വില 16,000 പറഞ്ഞു. തുടർന്ന് രാജകുമാരൻ 30,000 റിയാൽ പറയുകയും ലേലം രാജകുമാരനു ഉറപ്പിക്കുകയുമായിരുന്നു.
തനിക്കെതിരെ ലേലത്തിൽ പങ്കെടുത്ത വ്യക്തിക്ക് താൻ ലേലത്തിൽ വാങ്ങിയതിനു സമാനമായ സിട്രോൺ പഴം സമ്മാനമായി നൽകുമെന്ന് രാജകുമാരൻ പ്രഖ്യാപിക്കുക്കയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa