Sunday, November 24, 2024
Saudi ArabiaTop Stories

അസീറിൽ വെച്ച് എ ടി എം മെഷീനിൽ പണം നിറക്കുന്നതിനിടെ ഒരു മില്യൻ റിയാൽ തട്ടിയവരെ ജിദ്ദയിൽ പൊക്കി

അസീർ: എ ടി എം മെഷീനിൽ നിറക്കാനായി കൊണ്ട് പോയ ഒരു മില്യൻ റിയാൽ തട്ടിയ അഞ്ച് സൗദി സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ.

പണം നിറക്കാൻ കരാറുള്ള സെക്യൂരിറ്റി കമ്പനി ജീവനക്കാർ തന്നെയാണ് പ്രതികളിൽ നാല് പേരും. പ്രസ്തുത കമ്പനിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരനായിരുന്നു എ ടി എമിൽ പണം നിറക്കുന്നതിനിടെ പണം കടത്താൻ നേതൃത്വം നൽകിയത് .

അസീറിൽ നിന്ന് പണം കടത്തിയ സംഘം ജിദ്ദയിൽ പോലീസ് പട്രോളിംഗിനിടെ പിടിയിലാകുകയായിരുന്നു.

മുഴുവൻ പ്രതികളും അറസ്റ്റിലായതായും മോഷ്ടിച്ച പണം മുഴുവൻ വീണ്ടെടുത്തതായും അസീർ പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്