Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്; വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ ഞായർ വരെ മഴയും കാറ്റും അനുഭവപ്പെടും

ജിദ്ദ: രാജ്യത്തെ വിവിധ പ്രവിശ്യകളിൽ വ്യാഴം മുതൽ ഞായർ വരെ മഴയും കാറ്റും അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സൗദി സിവിൽ ഡിഫൻസ് പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

റിയാദ്, മക്ക, അൽബാഹ, അസീർ, ഖസീം, ഹായിൽ എന്നീ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടും. ഈ പ്രവിശ്യകളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

മദീന, ഈസ്റ്റേൺ പ്രൊവിൻസ്, നോർതേൺ ബോഡർ , തബൂക്ക്, ജിസാൻ, അൽജൗഫ് എന്നീ പ്രവിശ്യകളിൽ മിതമായ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും.

ജനങ്ങൾ വെളളം ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്