സൗദിയിൽ 10 പേരിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ കണ്ടെത്തി: എല്ലാവരും സുഖം പ്രാപിച്ചു
ജിദ്ദ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് 10 പേരിൽ കണ്ടെത്തിയതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അതേ സമയം വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരും സുഖം പ്രാപിച്ചതായും ഇവരുമായി ഇടപഴകിയവർക്ക് ആർക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും നിലവിൽ സൗദിയിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിതർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യതിയാനങ്ങൾ ആയിരങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതേ സമയം സൗദിയിൽ പ്രതിരോധത്തിനു അധികൃതർ പൂർണ്ണ സജ്ജരാണെന്നും ഡോ അബ്ദുൽ ആലി കൂട്ടിച്ചേർത്തു.
സൗദിയിൽ പുതുതായി 108 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 138 പേർ സുഖം പ്രാപിച്ചു. 6 കൊറോണ മരണമാണ് സ്ഥിരീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇*
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa