സൗദിയിലെ പ്രവാസികൾക്ക് പ്രതീക്ഷയേകുന്ന നീക്കം; സൗദി ഉടമസ്ഥതയിലുള്ള കമ്പനികൾ നടത്താൻ വിദേശികൾക്ക് അനുമതി
റിയാദ്: സൗദിയിലെ പ്രവാസ ലോകത്തിനു വലിയ പ്രതീക്ഷ നൽകുന്ന തീരുമാനവുമായി സൗദി വാണിജ്യ മന്ത്രാലയം.
സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇനി മുതൽ വിദേശികൾക്ക് നടത്തിക്കൊണ്ട് പോകാൻ അനുമതി നൽകുന്നതാണ് തീരുമാനം. പ്രമുഖ സൗദി ദിനപത്രം ഉക്കാദ് ആണ് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇതോടെ സൗദികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാനേജർമാരായും സൗദികൾക്ക് പകരം കമ്പനി നടത്തിപ്പുകാരായും വിദേശികൾക്ക് പ്രവർത്തന സ്വാതന്ത്യം ഉണ്ടാകും.
സൗദികളല്ലാത്തവർക്ക് കമ്പനി നടത്തിപ്പിനു അനുമതിയില്ലെന്ന നിലവിലെ നിയമം പിൻ വലിച്ചുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇*
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa