ജീവനു അപകടം ചെയ്യുമെന്ന് പറഞ്ഞ് മറ്റുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും കണ്ടു നിൽക്കാൻ ആ സൗദി പൗരനായില്ല; ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കാൻ ഒഴുക്കിലേക്കെടുത്ത് ചാടാൻ സൗദി യുവാവ് ഓടുന്ന വീഡിയോ വൈറലാകുന്നു
അസീർ: അസീറിലെ വാദി അഅഷാറിൽ മഴയെത്തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിച്ച സൗദി പൗരൻ്റെ ധീരത അറബ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഒരു സംഘം കുട്ടികളും യുവാക്കളും വെള്ളത്തിൽ വീഴുകയും എല്ലാവരും കരക്ക് കയറുകയും ചെയ്തെങ്കിലും 16 കാരനായ ഒരു കുട്ടി മാത്രം രക്ഷപ്പെടാനാകാതെ ഒഴുക്കിൽപ്പെടുകയായിരുന്നു.
രംഗം കാണാനിടയായ ആമിർ അശഹ്രി എന്ന 37 കാരനായ സൗദി യുവാവ് ഉടൻ വെള്ളത്തിലേക്കേടുത്ത് ചാടി കുട്ടിയെ രക്ഷിച്ചു. കുട്ടിയെ രക്ഷിച്ച ശേഷം ആമിർ നന്ദിയുടെ സുജൂദ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
കുട്ടിയെ രക്ഷിക്കാനായി ആമിർ വെള്ളത്തിലേക്കെടുത്തു ചാടാനായി ഓടുന്ന സമയത്ത് ജീവനു അപകടകരമായ പ്രവർത്തനമായതിനാൽ കൂടെയുള്ളയാൾ ആമിറിനെ തടയാൻ ശ്രമിക്കുന്നതും എന്നാൽ അത് അവഗണിച്ച് ആമിർ രക്ഷിക്കാനായി ഓടുകയും ചെയ്യുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇 https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa