കനത്ത മഴയെത്തുടർന്ന് അടച്ച അൽ ഹദ ചുരം വീണ്ടും തുറന്നു
മക്ക: ശക്തമായ മഴയെത്തുടർന്ന് വെള്ളം കുത്തിയൊലിച്ചതിനെത്തുടർന്ന് താത്ക്കാലികമായി അടച്ച ത്വാഇഫ് അൽ ഹദ ചുരം വീണ്ടും ഗതാഗതത്തിനു തുറന്ന് കൊടുത്തു.
രണ്ട് ദിശകളിലേക്കുമുള്ള ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊതു സുരക്ഷ പരിഗണിച്ചായിരുന്നു ചുരം അടച്ചത്.
സൗദിയുടെ പല ഭാഗങ്ങളിലും മഴ പെയ്യുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണു. അടുത്ത ഞായറാഴ്ച വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa