യാത്ര ചെയ്യാൻ കൊറോണ വാക്സിൻ സ്വീകരിക്കണമെന്നത് ഇത് വരെ ഒരു നിബന്ധനയല്ല; വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു നിലവിലുള്ള പ്രോട്ടോക്കോളുകൾ പര്യാപ്തം: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: വിവിധ ഡിപ്പാർട്ട്മെൻ്റുകൾ സ്വീകരിച്ച നിലവിലുള്ള കൊറോൺ പ്രോട്ടോക്കോളുകൾ മാർച്ച് അവസാനം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു പര്യാപ്തമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
ഇത് വരെ യാത്ര ചെയ്യുന്നതിനു കൊറോണ വാക്സിൻ സ്വീകരിക്കണമെന്നത് നിബന്ധനയാക്കിയിട്ടില്ലെന്നും അതേ സമയം ഉംറക്കും മറ്റുമായി യാത്ര ചെയ്യുന്നതിനു മുംബായി വാക്സിൻ സ്വീകരിക്കുന്നതിനു പൊതുവായ ആഹ്വാനം നടത്തുന്നതായും ഡോ: അബ്ദുൽ ആലി വ്യക്തമാക്കി.
വരും ദിനങ്ങളിൽ മക്കയിലും മദീനയിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും കൊറോണ വാക്സിനേഷൻ സെൻ്ററുകൾ തുറാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേ സമയം സൗദിയിലെ കൊറോണ മരണ നിരക്കിൽ സമീപ ദിനങ്ങളിൽ വലിയ കുറവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ കൊറോണ മൂലം മരിച്ചത് 4 പേർ മാത്രമായിരുന്നു.
സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 97.71 ശതമാനം പേരും ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 2024 പേർ മാത്രമാണു ചികിത്സയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa