Thursday, November 21, 2024
Saudi ArabiaTop StoriesTrending Stories

കാറില്ല, റോഡില്ല, കാർബൺ മലിനീകരണമില്ല: നിയോമിനുള്ളിൽ വരുന്ന 170 കിലോമീറ്റർ നീളമുള്ള ദ ലൈൻ എന്ന പുതിയ സിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനം കിരീടാവകാശി നടത്തി

നിയോം: ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയായ സൗദി അറേബ്യയിലെ നിയോമിനുള്ളിൽ വരാൻ പോകുന്ന പുതിയ ദ ലൈൻ സിറ്റിയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ പ്രഖ്യാപിച്ചു.

പ്രകൃതിയോട് പൂർണ്ണമായും ഇണങ്ങിക്കൊണ്ട് ഭാവി നഗര സമൂഹം എങ്ങനെയായിരിക്കും ജീവിക്കുക എന്നതിൻ്റെ ഒരു നേർ ചിത്രമായിരിക്കും നിയോമിലെ ദി ലൈൻ നഗരം പൂർത്തിയാകുന്നതോടെ വ്യക്തമാകുക.

നിയോമിൽ 95 ശതമാനം പ്രകൃതി വിഭവങ്ങളും സംരക്ഷിച്ച് കൊണ്ടായിരിക്കും ദി ലൈൻ നിലവിൽ വരിക. ഈ പദ്ധതിയുടെ നീളം 170 കിലോമീറ്ററായിരിക്കും.

കാറുകളോ റോഡുകളോ കാർബൺ മലിനീകരണമോ ഇല്ലാത്ത ഒരു നഗരമായിരിക്കും ദി ലൈൻ. അതേ സമയം അൾട്രാ-ഹൈ-സ്പീഡ് ട്രാൻസിറ്റ്, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവ യാത്ര എളുപ്പമാക്കുകയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി സമയം വീണ്ടെടുക്കാൻ ദി ലൈനിലെ താമസക്കാർക്ക് അവസരം നൽകുകയും ചെയ്യും.

150 വർഷത്തിനിടെ ഇതാദ്യമായാണ് ഇത് പോലുള്ള ഒരു നഗരവികസനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടത്തം ഈ നഗരത്തിലെ ജീവിതത്തെ നിർവചിക്കും. അതേ സമയം സ്കൂളുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, ഒഴിവുസമയ വിനോദങ്ങൾ എന്നിവ പോലുള്ള എല്ലാ അവശ്യ ദൈനംദിന സേവനങ്ങളും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനും സാധിക്കും വിധമാണു നഗര രൂപകല്പന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്