Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യാജ സിം വില്പന നടത്തിയ ഇന്ത്യൻ സംഘം അറസ്റ്റിൽ

റിയാദ്: വ്യാജ സിം വില്പന നടത്തിയതിനു ഏഴ് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും അടങ്ങുന്ന എട്ടംഗ സംഘം റിയാദ് പോലീസിന്റെ പിടിയിലായി.

സൗദികളുടെയും വിദേശികളുടെയും ഐ ഡികൾ ഉപയോഗിച്ച് അവരുടെ അറിവില്ലാതെയാണു സംഘം വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്തിരുന്നത്.

3224 സിം കാർഡുകൾ, 6 ഫിംഗർ പ്രിന്റ് റീഡറുകൾ, 3 ലാപ്ടോപ്പുകൾ, മറ്റു ഉപകരണങ്ങൾ, പണം എന്നിവയെല്ലാം ഇവരിൽ നിന്ന് കണ്ടെടുത്തു.

അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്