Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ റി എൻട്രി ഫീസ് ഇനി തൊഴിലാളി അടക്കണമെന്ന നിയമം വരുന്നു

ജിദ്ദ: അടുത്ത് തന്നെ നടപ്പിലാക്കാൻ പോകുന്ന സൗദി തൊഴിൽ നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതികളെക്കുറിച്ച് പ്രമുഖ സൗദി ദിനപത്രം ഉക്കാദ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

പുതിയ ഭേദഗതി പ്രകാരം വനിതകൾക്ക് 14 ആഴ്ച ശംബളത്തോട് കൂടിയുള്ള പ്രസവാവധി ലഭിക്കും. നിലവിൽ ഇത് 10 ആഴ്ചയാണ്. നിർദിഷ്ട ഭേദഗതിയിൽ ജോലിക്ക് നിയമിക്കുന്നതിനു ബ്രോക്കറേജ് ഈടാക്കുന്നത് ക്രിമിനൽ കുറ്റമായി മാറും. രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലായിരിക്കും പിഴ.

പുതിയ ഭേദഗതിയിലുള്ള മറ്റൊരു പ്രധാന നിർദ്ദേശം റി എൻട്രി ഫീസ് തൊഴിലുടമ നൽകുന്നതിനു പകരം ഇനി തൊഴിലാളി നൽകണമെന്നുള്ളതാണ്.

മാർച്ച് മുതൽ തൊഴിലാളികൾക്ക് തൊഴിലുടമയുടെ സമ്മതം കൂടാതെ സൗദിയിൽ നിന്ന് പുറത്ത് പോകാമെന്ന നിയമം നടപ്പാക്കുന്നതിനു മുന്നോടിയായിട്ടാണു റി എൻട്രി ഫീസ് തൊഴിലാളി തന്നെ വഹിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത് എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.

അതേ സമയം തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസും ഇഖാമ, വർക്ക് പെർമിറ്റ്, മറ്റു അനുബന്ധ ഫീസുകൾ, കരാർ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് എന്നിവയെല്ലാം തൊഴിലുടമ വഹിക്കണമെന്നും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്