വീഡിയോ കണ്ട് യൂറോപ്പാണെന്ന് തെറ്റിദ്ധരിക്കണ്ട; ഇത് സൗദി അറേബ്യയിലെ ബില്ലസ്മർ
അസീർ: സൗദിയിലെ അസീർ പ്രവിശ്യയിൽ പെട്ട ബില്ലസ്മറിൽ കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞ് വീഴ്ചയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
സമുദ്ര നിരപ്പിൽ നിന്ന് 3,000 അടിയിലധികം ഉയർന്ന് നിൽക്കുന്ന പ്രദേശമായതിനാലും താപ നിലയിൽ ഗണ്യമായ കുറവ് സംഭവിച്ചതിനാലും നേരിയതും മിതമായതുമായ മഴയുണ്ടായതുമെല്ലാമാണു മഞ്ഞ് വീഴ്ചക്ക് കാരണമായി നിരീക്ഷകർ പറയുന്നത്.
റോഡുകളും മരങ്ങളും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുമെല്ലാം മഞ്ഞിൽ പൊതിഞ്ഞ രംഗം ഏറെ മനോഹരമായിരുന്നു. പലരും മഞ്ഞ് വീഴ്ച ആസ്വദിക്കാൻ പുറത്തിറങ്ങുകയും ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിൽ സംഭവിക്കുന്ന മഞ്ഞ് വീഴ്ചയുടെ പ്രതീതിയാണു ബില്ലസ്മറിലും കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞ് വീഴ്ചയുടെ വീഡിയോ കാണുംബോൾ ഉണ്ടാകുന്നത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa