പെട്രോളിൽ ഡീസൽ കലർത്തി വിറ്റ ഇന്ത്യക്കാരനെ നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും വിധി
അൽ അഹ്സ: പെട്രോളും ഡീസലും കൂട്ടിക്കലർത്തി വിറ്റ് ഉപഭോക്താക്കളെ വഞ്ചിച്ച പെട്രോൾ പംബ് ജീവനക്കാരനായ ഇന്ത്യൻ തൊഴിലാളിയെയും നടത്തിപ്പുകാരനായ യമനിയെയും നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും കോടതി വിധി.
അൽ അഹ്സയിലെ ഒരു പെട്രോൾ പംബിലായിരുന്നു മായം ചേർത്ത എണ്ണ വിറ്റത്. പംബ് ഒരു വർഷത്തേക്ക് അടച്ചിടാനും 1,20,000 റിയാൽ പിഴ അടക്കാനും മായം കലർന്ന പെട്രോൾ നിറച്ചതിനാൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ നന്നാക്കിക്കൊടുക്കാനും വിധിയിൽ ആവശ്യപ്പെടുന്നുണ്ട്.
വാണിജ്യ വഞ്ചനാക്കുറ്റത്തിനു 3 വർഷം തടവും 1 മില്യൻ റിയാൽ വരെ പിഴയും ലഭിക്കുമെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സദാ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും രീതിയിലുള്ള വാണിജ്യ വഞ്ചനകൾ ശ്രദ്ധയിൽ പെട്ടാൽ 1900 എന്ന നംബറിലോ പ്രത്യേക ആപ് വഴിയോ പരാതി നൽകണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. https://mci.gov.sa/ar/Pages/MobileApps.aspx എന്ന ലിങ്ക് വഴി പരാതിപ്പെടാനുള്ള ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa