കൊറോണ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങളിലേക്ക് പോകരുതെന്ന് സൗദി പൗരന്മാർക്ക് മുന്നറിയിപ്പ്; 12 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
റിയാദ്: കൊറോണ വൈറസ് വ്യാപനം ഇത് വരെ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങളിലേക്ക് പോകരുതെന്ന് സൗദി പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.
കൊറോണക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നില നിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങളും കൂടി പരിഗണിച്ച് മുൻ കൂട്ടി പെർമിറ്റ് നേടാതെ പോകാൻ പാടില്ലാത്ത 12 രാജ്യങ്ങളുടെ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിബിയ, സിറിയ, ലെബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, ബെലാറസ്, അഫ്ഗാനിസ്ഥാൻ, വെന്വെസില എന്നിവയാണു 12 രാജ്യങ്ങൾ.
ഇവക്ക് പുറമെ കൊറോണ ഇത് വരെ നിയന്ത്രണ വിധേയമല്ലാത്ത മറ്റു രാജ്യങ്ങളിലേക്കും പോകരുതെന്നും നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ അവിടെയുള്ള സൗദി എംബസികളുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa