സൗദിയിൽ മാസ്ക്ക് ധരിച്ചപ്പോൾ മൂക്ക് മറക്കാത്തതിനു പിഴ ലഭിച്ചവരിൽ മലയാളിയും
റിയാദ്: മാസ്ക്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ പിടി കൂടുന്നതിനുള്ള പരിശോധനകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്നു.
ഓരോ ആഴ്ചയും നൂറുകണക്കിനു പേർക്കാണു കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനു പിഴ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകനായ ഒരു മലയാളിക്കും മാസ്ക്ക് മൂക്ക് മറയും വിധം ധരിക്കാത്തതിനാൽ പിഴ ലഭിച്ചത് വാർത്തയായിരുന്നു. നേരത്തെ ചായ കുടിക്കാനായി മാസ്ക്ക് കാറിൽ വെച്ച് പുറത്തിറങ്ങിയ മറ്റൊരു മലയാളിക്കും പിഴ ലഭിച്ചിരുന്നു.
മാസ്ക്ക് ധരിക്കുംബോൾ മൂക്ക് മറയും വിധം ശരിയായ രീതിയിൽ തന്നെ ധരിക്കേണ്ടതിൻ്റെയും പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെയും പ്രാധാന്യം അധികൃതർ ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa