സൗദി അറേബ്യയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 6 ട്രില്ല്യൻ ഡോളറിൻ്റെ നിക്ഷേപങ്ങൾ നടക്കുമെന്ന് മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ
അൽ ഉല: അടുത്ത പത്ത് വർഷത്തിനുള്ളിൽ 6 ട്രില്ല്യൻ ഡോളറിൻ്റെ നിക്ഷേപങ്ങൾ സൗദി അറേബ്യയിൽ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ പ്രസ്താവിച്ചു.
ഇതിൽ വിഷൻ 2030 നോടനുബന്ധിച്ച് നിലവിൽ വരുന്ന പദ്ധതികൾക്ക് മാത്രം 3 ട്രില്ല്യൻ ഡോളറിൻ്റെ നിക്ഷേപങ്ങൾ നടക്കും.
ഈ ഭീമൻ നിക്ഷേപങ്ങളിൽ 85 ശതമാനവും സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടും സൗദിയിലെ സ്വകാര്യ മേഖലയുമായിരിക്കും ഭാഗമാകുക. ബാക്കിയുള്ള നിക്ഷേപങ്ങൾ വിദേശങ്ങളിൽ നിന്ന് സ്വീകരിക്കും.
റിന്യുവബിൾ എനർജി, ഫോർത്ത് ഇൻഡ്സ്റ്റ്രിയൽ റേവലൂഷ്യൻ, ടൂറിസം, ഗതാഗതം, സ്പോർട്സ് തുടങ്ങിയവയിൽ നേതൃത്വപരമായ മുന്നേറ്റം കാഴ്ചവെക്കാനൊരുങ്ങുന്നത് കൊണ്ട് തന്നെ സൗദി അറേബ്യ വൻ നിക്ഷേപമാണു പ്രതീക്ഷിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
വേൾഡ് എകണോമിക് ഫോറത്തിലെ ഒരു ഡയലോഗ് സെഷനിൽ അൽ ഉലയിലിരുന്ന് കൊണ്ട് കിരീടാവകാശി സംസാരിച്ചപ്പോഴാണു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa