Sunday, September 22, 2024
Saudi ArabiaTop Stories

ശക്തമായ ശീത തരംഗം വരുന്നു; സൗദി മൈനസ് 4 ഡിഗ്രിയിലേക്ക്

ജിദ്ദ: സൗദി അറേബ്യയിൽ വരും ദിനങ്ങളിൽ ശക്തമായ ശീത തരംഗം അനുഭവപ്പെടാൻ പോകുന്നതായി കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.

ഈ വരുന്ന ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിനങ്ങളിലായിരിക്കും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടുക.

സൗദിയുടെ വടക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ ഈ ദിനങ്ങളിൽ താപ നില മൈനസ് 4 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.

ജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്