ആദ്യ ദിനം തന്നെ ട്രംപിനെ തിരുത്തി ബൈഡൻ; 7 മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് നീക്കി
അമേരിക്കയുടെ 46 ആമത് പ്രസിഡന്റായി അധികാരമേറ്റയുടൻ മുൻ പ്രസിഡന്റ് ട്രംപിന്‍റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍. അധികാരമേറ്റ ദിനം തന്നെ ബൈഡൻ ഒപ്പിട്ടത് 17 ഉത്തരവുകളിലായിരുന്നു.
പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ മുൻ തീരുമാനം തിരുത്തൽ, പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കൽ, ഏഴ് മുസ്ലിം രാജ്യങ്ങളടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് നീക്കൽ, WHO യുമായുള്ള സഹകരണം പുനരാരംഭിക്കൽ, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് വേഗത്തിലാക്കുക, യു എസ് മെക്സിക്കോ അതിർത്തിയിലെ മതിൽ നിർമാണം നിർത്തിവെക്കൽ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകൽ തുടങ്ങിയവ അടക്കമുള്ള 17 ഉത്തരവുകളിലാണ് ജോ ബൈഡന്‍ ആദ്യ ദിനം തന്നെ ഒപ്പുവെച്ചത്.
ഏഴ് മുസ്ലിം രാജ്യങ്ങളടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ഏറെ വിവാദമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa