Saturday, April 19, 2025
Top StoriesWorld

തനിക്ക് സുഖമില്ലെന്ന് ഉച്ചത്തിൽ വിളിച്ച് കൂവി ആളെ കൂട്ടിയാണു ആദ്യ ചാവേർ പൊട്ടിത്തെറിച്ചത്; ബാഗ്ദാദിൽ 30 ലധികം പേർ കൊല്ലപ്പെട്ട ഇരട്ട ചാവേർ ആക്രമണത്തിന്റെ വീഡിയോ കാണാം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ഒരു മാർക്കറ്റിൽ രണ്ട് ചാവേറുകൾ പൊട്ടിത്തെറിച്ച് 32 പേർ കൊല്ലപ്പെട്ടു. 110 പേർക്ക് പരിക്കേറ്റു.

തനിക്ക് സുഖമില്ലെന്ന് ഉച്ചത്തിൽ വിളിച്ച് കൂവി ആളുകളെ തനിക്കരികിലേക്ക് ആകർഷിപ്പിച്ചതിനു ശേഷമാണ് ആദ്യ ചാവേർ സ്വയം പൊട്ടിത്തെറിച്ചത്. ശേഷം  രണ്ടാമത്തെ ചാവേറും പൊട്ടിത്തെറിക്കുകയായിരുന്നു.

ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണ ശൈലി ഐ എസ്‌ ഭീകരരിലേക്കാണു സൂചന നൽകുന്നത്.

ചാവേർ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ കാണാം
https://youtu.be/E4f6E_LksL4

*അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇*
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്