Monday, November 25, 2024
Saudi ArabiaTop Stories

റി എൻട്രിയിൽ പോയി മടങ്ങി വരാത്തവർക്കുള്ള 3 വർഷ വിലക്ക് ബാധകമാകാത്തവർ; തർഹീൽ വഴി എക്സിറ്റ് പോയവർക്ക് പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ എന്നറിയാനുള്ള മാർഗം: ജവാസാത്ത് വിശദീകരണങ്ങൾ കാണാം

ജിദ്ദ : റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയും നിശ്ചിത വിസാ കാലാവധിക്കുള്ളിൽ സൗദിയിലേക്ക് മടങ്ങി വരാതിരിക്കുകയും ചെയ്യുന്നവർക്കുള്ള 3 വർഷത്തെ പ്രവേശന വിലക്ക് ബാധകമാകാത്ത രണ്ട് വിഭാഗങ്ങളെക്കുറിച്ച് ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി.

ആശ്രിത വിസയിലായിരിക്കേ റി എൻട്രിയിൽ പോയി വിസ കാലാവധി അവസാനിച്ചവർക്കും പഴയ കഫീലിനടുത്തേക്ക് തന്നെ പുതിയ വിസയിൽ മടങ്ങുന്നവർക്കുമാണു 3 വർഷ വിലക്ക് ബാധകമാകാതിരിക്കുകയെന്നാണു ജവാസാത്ത് ഓർമ്മപ്പെടുത്തിയത്.

അതേ സമയം ഗാർഹിക തൊഴിലാളികളുടെ റി എൻട്രി കാലാവധി അവസാനിച്ച് 6 മാസം കഴിഞ്ഞാൽ  സിസ്റ്റത്തിൽ അവരുടെ സ്റ്റാറ്റസ് സൗദിയിൽ നിന്ന് പുറത്ത് പോയി മടങ്ങി എത്തിയില്ല എന്ന് ഓട്ടോമാറ്റിക്കായി തന്നെ രേഖപ്പെടുത്തപ്പെടുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി. അല്ലെങ്കിൽ വിസ കാലാവധി അവസാനിച്ച് ഒരു മാസം കഴിഞ്ഞാൽ തൊഴിലുടമക്ക് അബ്ഷിറിലെ മെസേജസ് ആന്റ് റിക്വസ്റ്റ്  വഴി റിപ്പോർട്ട് ചെയ്യാനും സാധിക്കും.

തൊഴിലാളിയുടെ ഹുറൂബ് കാൻസൽ ചെയ്യാനും ഇപ്പോൾ മെസേജസ് ആന്റ് റിക്വസ്റ്റ് വഴി അപേക്ഷിക്കാമെന്ന് ജവാസാത്ത് അറിയിച്ചു.

തർഹീൽ വഴി സൗദിയിൽ നിന്ന് പുറത്ത് പോയവർക്ക് പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങിയെത്താൻ സാധിക്കുമോ എന്ന ചോദ്യത്തിനു വിശദ വിവരങ്ങൾ സഹിതം 992@gdp.gov.sa എന്ന ഇ മെയിലിൽ ബന്ധപ്പെടാനാണു ജവാസാത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്