ഒമാൻ വഴി സൗദിയിലേക്ക് മടങ്ങാനുള്ള അവസരം നിരവധി പ്രവാസികൾക്ക് അനുഗ്രഹമാകുന്നു
കരിപ്പൂർ: സൗദിയിലേക്ക് നിലവിൽ നേരിട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒമാനിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസരം നിരവധി പ്രവാസികൾക്ക് അനുഗ്രഹമാകുന്നു.
പ്രത്യേകിച്ച് യു എ ഇയിലേക്ക് പ്രവേശന വിലക്കുള്ള പ്രവാസികൾക്കാണു ഒമാൻ വലിയ ആശ്രയമായിട്ടുള്ളത്.
ടിക്കറ്റ് നിരക്കുകൾ കൂടാതെ ഏകദേശം 40,000 രൂപയോളമാണു ഒരാൾക്ക് ഒമാൻ വഴി പോകുന്നതിനുള്ള ഫുൾ പാക്കേജുകൾക്ക് ചിലവഴിക്കേണ്ടി വരുന്നത്.
അതേ സമയം മാലിദ്വീപ് വഴി സൗദിയിലേക്ക് പോകുന്നവരും ഉണ്ട്. മാലിദ്വീപിലേക്ക് കുടുംബ സമേതം നാട്ടിൽ നിന്ന് പോയി അവിടെ 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് പോകുന്ന സമയം കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുകയാണു പലരും ചെയ്യുന്നത്. മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയതിനാൽ കുടുംബ സമേതം 14 ദിവസം താമസിക്കുന്നവർക്ക് ക്വാറന്റൈനിന്റെ സമ്മർദ്ദങ്ങളോ മറ്റൊ ഉണ്ടാകില്ലെന്നതും പരമാവധി ആസ്വദിക്കാമെന്നതും പ്രത്യേകതയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa