സൗദിയിൽ സെപ്തംബർ അവസാനത്തോടെ കൊറോണ പ്രതിരോധ നടപടികളിൽ അയവ് വരുത്തും
ജിദ്ദ : കൊറോണ വ്യാപന പ്രതിരോധ നടപടികൾ ലഘൂകരിക്കുന്നത് എന്ന് മുതലായിരിക്കുമെന്നതിനെ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാർ വിശദീകരണം നൽകി.
ഈ വർഷം സെപ്തംബർ അവസാനത്തോടെ പ്രതിരോധ നടപടികളിൽ അയവ് വരുത്താൻ സാധിക്കുമെന്നാണു ഡോ: ഹാനി സൂചന നൽകിയത്.
ഈ വർഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ പൊതു ജന പ്രതിരോധ ശേഷി ലക്ഷ്യമിട്ടതിലും കവിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വാക്സിനേഷൻ നടത്തിയവരുടെ എണ്ണം അര മില്യണു താഴെയാണെന്നും അത് വാക്സിൻ ലഭ്യതക്കുറവ് കാരണമാണെന്നും ഇപ്പോൾ ആഴ്ചയിൽ ഒരു ലക്ഷം വാക്സിനുകളാണു ഫൈസർ സൗദിയിൽ എത്തിക്കുന്നതെന്നും ഡോ: ഹാനി വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa