സൗദിയിൽ പരിശോധന ഇനിയും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം; ഒരാഴ്ചക്കുള്ളിൽ മാത്രം രേഖപ്പെടുത്തിയത് 18,000 ത്തിലധികം കൊറോണ പ്രോട്ടോക്കോൾ ലംഘനങ്ങൾ
റിയാദ് : കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18,033 കൊറോണ പ്രോട്ടോക്കോൾ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാസ്ക് ധരിക്കാതിരിക്കുകയും മറ്റു കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത് ഇനിയും തുടരും.
ആളുകൾ കൂട്ടം കൂടി നിൽക്കുകയോ പ്രതിരോധ നടപടികൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും അകന്ന് നിൽക്കൽ ഓരോരുത്തരുടെയും കടമയാണ്.
രാജ്യത്തെ സ്വദേശികളും വിദേശികളും കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മന്ത്രാലയ വാക്താവ് മുന്നറിയിപ്പ് നൽകി.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണു രേഖപ്പെടുത്തിയത്. 186 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ 211 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 2080 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa