Sunday, November 17, 2024
Saudi ArabiaTop Stories

ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരം റിയാദിൽ നിലവിൽ വരുമെന്ന് കിരീടാവകാശി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരം റിയാദിൽ പ്രഖ്യാപിക്കപ്പെടുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പത്ത് സാമ്പത്തിക നഗരങ്ങളിൽ റിയാദിനെ ഉൾപ്പെടുത്തുകയാണു ലക്ഷ്യം. നഗരത്തിനു വരും വർഷങ്ങളിൽ 15 മുതൽ 20 ദശലക്ഷം വരെ ആളുകളെ ഉൾക്കൊള്ളാൻ സാധിക്കും.

സൗദിയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന തൂണാണ് റിയാദ്. സാമ്പത്തിക, വ്യവസായ, ടുറിസ മേഖലകളിൽ വലിയ വളർച്ച നേടാൻ റിയാദിനാകും. അതിനായി അടുത്ത 50 വർഷത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സൽമാൻ രാജാവ് ചെയ്തു വെച്ചിട്ടുണ്ട്.

റിയാദിലെ അടിസ്ഥാന സൗകര്യങ്ങാളും റിയൽ എസ്റ്റേറ്റും വികസിപ്പിക്കുന്നതിനുള്ള ചെലവ് മറ്റു സൗദി നഗരങ്ങളെ അപേക്ഷിച്ച് 29 ശതമാനം കുറവാണ്. റിയാദിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള ചെലവ് മറ്റു സൗദി നഗരങ്ങളേക്കാളും 30 ശതമാനം കുറവാണ്. സൗദിയുടെ എണ്ണേതര വരുമാനത്തിൻ്റെ പകുതിയും റിയാദിൽ നിന്നാണെന്നും രാജകുമാരൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്