സൗദിയുടെ മറ്റു പ്രവിശ്യകളിലും നിയന്ത്രണം ശക്തമാക്കുന്നു
ജിദ്ദ: റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് പ്രവിശ്യകൾക്ക് പുറമെ സൗദിയുടെ മറ്റു പ്രവിശ്യകളും കൊറോണ പ്രതിരോധ നടപടികൾ കർശനമാക്കുന്നു.
അസീർ പ്രവിശ്യാ ഗവർണ്ണറും ഖസീം ഗവർണ്ണറും ജിസാൻ പ്രവിശ്യാ ഗവർണ്ണറുമെല്ലാം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം പ്രവേശിക്കുന്ന സമയം തവക്കൽനാ ആപ് ഉപയോഗിക്കണമെന്നും ഉത്തരവ് നൽകിയിരിക്കുകയാണ്.
കൊറോണ പ്രതിരോധ മുൻ കരുതലിന്റെ ഭാഗമായി ബാരിഖിലെ വിന്റർ ഫെസ്റ്റിവൽ നിർത്തി വെക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
മസ്ജിദുൽ ഹറാമിൽ വരുന്ന വിശ്വാസികൾ പൂർണ്ണമായും പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കണമെന്ന് ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.
സൗദി അറേബ്യ കൊറോണ രണ്ടാം തരംഗത്തിനുള്ള സാധ്യതയിൽ നിന്നകലെയല്ലെന്നും ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa