സൗദി എൻട്രി വിസാ കാലാവധി കഴിഞ്ഞാൽ മൂന്ന് വർഷം കഴിഞ്ഞ് മാത്രം മടക്കമെന്ന വ്യവസ്ഥ നേരത്തെ നിലവിലുള്ളത്; സ്പോൺസറുമായി ബന്ധപ്പെട്ട് ഇപ്പോഴും കാലാവധി നീട്ടാം
ജിദ്ദ: റി എൻട്രി വിസ കാലാവധി കഴിഞ്ഞാൽ പിന്നീട് സൗദിയിലേക്ക് മടങ്ങാൻ 3 വർഷം കഴിയണമെന്ന വാർത്ത കൊറോണ മൂലം നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികളെ വെറുതെ ആശങ്കയിലാക്കിയിട്ടുണ്ട്.
പലരും തങ്ങളുടെ എക്സ്പയർ ആയ റി എൻട്രി വിസ ഇനി പുതുക്കാൻ സാധിക്കില്ലേ എന്ന തരത്തിൽ സംശയങ്ങളുമായി ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു.
യഥാർത്ഥത്തിൽ വർഷങ്ങളായി നിലവിലുള്ള പഴയ നിയമം ഒന്ന് ഓർമ്മപ്പെടുത്തുക മാത്രമേ ജവാസാത്ത് ചെയ്തിട്ടുള്ളൂ എന്നതാണ് വസ്തുത.
റി എൻട്രി വിസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കാതെ നാട്ടിൽ തന്നെ കഴിയുന്നവർക്ക് പിന്നീട് മറ്റൊരു കഫീലിന്റെ വിസയിൽ സൗദിയിൽ പ്രവേശിക്കണമെങ്കിൽ മൂന്ന് വർഷം കഴിയണമെന്ന വ്യവസ്ഥ നേരത്തെ ഉള്ളതാണ്. പഴയ കഫീലിന്റെ അടുത്തേക്ക് തന്നെ വേറെ വിസയിൽ മടങ്ങുകയാണെങ്കിൽ മൂന്ന് വർഷ വിലക്ക് ബാധകം ആകില്ല, എപ്പോഴും മടങ്ങാം.
അതേ സമയം നിലവിലെ കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ കുടുങ്ങി റി എൻട്രി വിസ എക്സ്പയർ ആയവരുടെ റി എൻട്രി വിസ കാലാവധി സ്പോൺസർക്ക് അബ്ഷിർ വഴിയോ മുഖീം വഴിയോ നീട്ടാൻ ഇപ്പോഴും സാധിക്കുമെന്നതാണു വസ്തുത. ഇഖാമ കാലാവധി കഴിഞ്ഞാൽ സൗദിയിൽ നിന്ന് കൊണ്ട് ഇഖാമ പുതുക്കാനും സ്പോൺസർക്ക് സാധിക്കും.
അതേ സമയം റി എൻട്രി വിസ എക്സ്പയർ ആകുന്നതിന്റെ മുംബോ അല്ലെങ്കിൽ എക്സ്പയർ ആയി കൂടുതൽ വൈകുന്നതിനു മുമ്പോ വിസാ കാലാവധി പുതുക്കാൻ കഫീലുമായി ബന്ധപ്പെടുന്നത് നല്ലതാണ്. കാരണം എക്സ്പയർ ആയി 6 മാസം കഴിഞ്ഞ ശേഷം കാലാവധി നീട്ടാൻ ശ്രമിച്ച പലരും വളരെ പ്രയാസപ്പെട്ടാണു പിന്നീട് വിസാ കാലാവധി നീട്ടിയത്.
ഏതായാലും നാട്ടിൽ ഉള്ളവരുടെ ഇഖാമയോ റി എൻട്രിയോ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലോ അവസാനിക്കാറായിട്ടുണ്ടെങ്കിലോ കൂടുതൽ വൈകാതെ സ്പോൺസറുമായി ബന്ധപ്പെട്ട് ഫീസ് അടച്ച് കാലാവധികൾ നീട്ടി സുരക്ഷിതരായിരിക്കുന്നതാണു നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa