സൗദിയിൽ ലോക്ക് ഡൗൺ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടെന്ന തരത്തിൽ വ്യാജ പ്രചാരണം
ജിദ്ദ: സൗദിയിൽ വെള്ളിയാഴ്ച 24 മണിക്കൂർ ലോക്ക് ഡൗൺ നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തതായി വ്യാജ പ്രചാരണം.
പ്രമുഖ സൗദി ഓൺലൈൻ പോർട്ടലായ സബ്ഖിന്റെ റിപ്പോർട്ടെന്ന തരത്തിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.
ബ്രിട്ടണിൽ നിന്നെത്തിയ സൗദി വനിതകൾക്ക് വക ഭേദം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണു ലോക്ക് ഡൗണിനു ശുപാർശ ചെയ്തതെന്നാണ് വ്യാജ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ലേഖകൻ വ്യാജ വാർത്തകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa