സൗദിയിൽ വീണ്ടും നടപടികൾ ശക്തമാക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: കഴിഞ്ഞ നാലാഴ്ചക്കുള്ളിലെ സൗദിയിലെ കൊറോണ കേസുകളുടെ വർദ്ധനവ് ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചിട്ടുണ്ടെന്നും അവ പ്രതിരോധ നടപടികൾ പാലിക്കാത്തത് കാരണം സംഭവിച്ചതാണെന്നും ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ.
നടപടികൾ കർശനമാക്കി കേസുകൾ നിയന്ത്രണവിധേയമാക്കാൻ ഉള്ള ശ്രമത്തിലാണു ഇപ്പോൾ മന്ത്രാലയമുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വാക്സിനുകൾ വലിയ തോതിൽ സൗദിയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വാക്സിനുകളുടെ ലഭ്യതക്കുറവ് കാരണം മാർച്ച് അവസാനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് മെയ് മാസത്തിലേക്ക് നീട്ടിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa