കുവൈത്തിലേക്ക് ഞായറാഴ്ച മുതൽ വിദേശികൾക്ക് രണ്ടാഴ്ചത്തെ പ്രവേശന വിലക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികൾക്ക് രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മാസം 7 – ഞായറാഴ്ച മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരിക.
അതേ സമയം കുവൈത്തി പൗരന്മാരുടെ അടുത്ത ബന്ധുക്കൾക്കും ഗാർഹിക തൊഴിലാളികൾക്കും വിലക്ക് ബാധകമാകില്ല.
വ്യാപാര സ്ഥാപനങ്ങളും മാളുകളും റെസ്റ്റോറന്റുകളുമെല്ലാം വൈകുന്നേരം 8 മണി മുതൽ രാവിലെ 5 മണി വരെ അടക്കാൻ കുവൈത്ത് കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa