Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി അറേബ്യയും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി; മറ്റു നിയന്ത്രണങ്ങൾ അറിയാം

റിയാദ്: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സൗദി അറേബ്യ പുതിയ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10 മണി മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ താഴെ വിവരിക്കുന്നവയാണ്.

റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി. പാർസലുകൾ നൽകാം. 10 ദിവസത്തേക്കാണു വിലക്ക്. ആവശ്യമെങ്കിൽ നീട്ടും.

വിവാഹം, കോർപറേറ്റ് മീറ്റിംഗ് തുടങ്ങി എല്ലാ തരം ഇവന്റുകളും ഹോട്ടലുകളോട് ചേർന്നുള്ള ഹാളുകളിലോ മറ്റു ഹാളുകളിലോ ഖൈമകളിലോ വെച്ച് നടത്തുന്നത് നിരോധിച്ചു. 30 ദിവസത്തേക്കാണു ഇപ്പോൾ വിലക്ക്. ആവശ്യമെങ്കിൽ നീട്ടിയേക്കാം.

മറ്റു പൊതു പരിപാടികളിൽ മാക്സിമം 20 പേരിലധികം ഒരുമിക്കാൻ പാടില്ല. 10 ദിവസത്തേക്കാണു വിലക്ക്. ആവശ്യമെങ്കിൽ നീട്ടും.

എല്ലാ വിനോദ പരിപാടികളും നിർത്തി വെച്ചു. സിനിമ, ജിം, മാളുകളിലെ കളിസ്ഥലങ്ങൾ എന്നിവയെല്ലാം അടക്കും. 10 ദിവസത്തേക്കാണു വിലക്ക്. ആവശ്യമെങ്കിൽ നീട്ടും.

മഖ്ബറകളിൽ മയ്യിത്ത് നമസ്ക്കാരങ്ങൾ നടത്തുന്നതും മറവ് ചെയ്യുന്നതുമെല്ലാം നിർദ്ദേശങ്ങൾക്കനുസൃതമായിരിക്കണം.

എല്ലാ സർക്കാർ വിഭാഗങ്ങളും മറ്റു വകുപ്പുകളും ശക്തമായ നിരീക്ഷണങ്ങൾ നടത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്