യു എ ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് വേണ്ടി അവിടെയുള്ള മലയാളി സംഘടനകളോടുള്ള അപേക്ഷ
കരിപ്പൂർ: സൗദിയിലേക്കുള്ള യാത്രാ മദ്ധ്യേ അപ്രതീക്ഷിതമായ സൗദിയുടെ പ്രവേശന വിലക്ക് മൂലം നുറ് കണക്കിന് മലയാളികളാണു നിലവിൽ യു എ ഇയിൽ കുടുങ്ങിയിട്ടുള്ളത്.
15 -16 ദിവസത്തെ ക്വാറന്റൈൻ പാക്കേജിൽ 65,000 മുതൽ മുകളിലേക്കുള്ള സംഖ്യകൾ കൊടുത്താണു സൗദി പ്രവാസികൾ അവിടെ കഴിയുന്നത്.
നിലവിൽ പാക്കേജ് അവസാനിച്ച് അവിടെ കുടുങ്ങിയവരും സമീപ ദിനങ്ങളിൽ പാക്കേജുകൾ അവസാനിക്കാറായവരുമായി നിരവധി പേരാണ് ഉള്ളത്. പലരും കടം വാങ്ങിയും മറ്റുമാണു പക്കേജുകൾ തിരഞ്ഞെടുത്ത് അവിടെ എത്തിയിട്ടുള്ളതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
ഇതോടൊപ്പം കഴിഞ്ഞ മാസം വന്ന ഒരു അപ്രതീക്ഷിത വിലക്ക് മൂലം ദുബൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി ഇപ്പോൾ വീണ്ടും ദുബായ് വഴി പോകാനെത്തുകയും പുതിയ വിലക്ക് വന്നപ്പോൾ അതിലും കുടുങ്ങി എന്ത് ചെയ്യണമെന്ന് അറിയാത്തവരായും ധാരാളം പേരുണ്ട്.
ഈ സാഹചര്യത്തിൽ പെട്ടെന്ന് നാട്ടിലേക്ക് തന്നെ മടങ്ങുക എന്നത് പലർക്കും ചിന്തിക്കാൻ സാധിക്കുന്ന കാര്യമല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം ഒരു പക്ഷെ വിലക്ക് ഇടക്ക് വെച്ച് പിൻ വലിച്ചാൽ പിന്നീട് വീണ്ടും ദുബൈയിലേക്ക് 14 ദിവസം ക്വാറന്റൈൻ പാക്കേജിൽ പോകേണ്ടി വരിക എന്നത് ഇരട്ടി സാംബത്തിക ഭാരം ഉണ്ടാക്കും. സാധാരണക്കാർക്ക് അത് വലിയ തിരിച്ചടിയായേക്കും.
നിലവിൽ 15 -16 ദിവസം ഹോട്ടൽ താമസം കഴിഞ്ഞവർക്കും ഇനി കഴിയാനിരിക്കുന്നവർക്കും ഇനിയുള്ള ഒരു പ്രതീക്ഷ യു എ ഇയിലെ മത,സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ സഹായം ഒന്ന് മാത്രമാണ്. കഴിഞ്ഞ മാസത്തെ 10 ദിവസത്തെ അപ്രതീക്ഷിത വിലക്ക് വന്നപ്പോൾ റൂമും ഫുഡും നൽകി സൗദി പ്രവാസികളെ സഹായിക്കുകയും വിലക്ക് നീക്കിയപ്പോൾ സൗദിയിലേക്ക് സൗജന്യ ബസ് ടിക്കറ്റ് വരെ നൽകി സഹായിക്കുകയും ചെയ്ത സംഘടനകളെ ഈ അവസരത്തിൽ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു.
നിലവിൽ ഒരു നിശ്ചിത ഡേറ്റ് പ്രഖ്യാപിക്കാത്തതിനാൽ വിലക്ക് എന്ന് നീങ്ങുമെന്ന് ഒരു സൂചനയുമില്ലാത്തത് കൊണ്ട് തന്നെ കുറച്ച് ദിവസം അധികം മുൻ കൂട്ടി കണ്ട് സൗദി പ്രവാസികൾക്ക് അഭയം നൽകുന്നതിനു യു എ ഇയിലെ മലയാളി സംഘടനകൾ മുൻ കൈ എടുത്താൽ അത് നൂറ് കണക്കിന് സൗദി പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ഒരിക്കലും മറക്കാനാകാത്തതാകും.
യു എ ഇ വിസിറ്റിംഗ് വിസ കാലാവധി അവസാനിക്കുന്നത് വരെയെങ്കിലും നിങ്ങളുടെ സഹായം നിരവധി സാധാരണക്കാരായ പ്രവാസികൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഈ അവസരത്തിൽ പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നു.
ഈ കുറിപ്പ് വ്യക്തിപരമായി അറിയുന്ന നിരവധി സൗദി പ്രവാസികളുടെ അവസ്ഥ നേരിട്ടറിയുന്നത് കൊണ്ടെഴുതിയതാണെന്നതിനാൽ യു എ ഇയിലെ മലയാളി സംഘടനകൾ വിഷയം വളരെ ഗൗരവത്തിൽ എടുക്കണമെന്ന് https://arabianmalayali.com ന്റെ പേരിൽ പ്രത്യേകം അപേക്ഷിക്കുന്നു. by:ജിഹാദുദ്ദീൻ അരീക്കാടൻ
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa