ആവശ്യം വന്നാൽ കർഫ്യൂ നടപ്പാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം
റിയാദ്: രാജ്യത്ത് കർഫ്യൂ നടപ്പാക്കേണ്ടതുണ്ടോ ഇല്ലയോ എന്നത് പൊതു സമൂഹത്തിന്റെ സമീപനത്തിനനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുകയെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ-ഷൽഹോബ് പറഞ്ഞു.
പ്രത്യേക കമ്മിറ്റി കൊറോണയുടെ ഉയർച്ച താഴ്ചകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
ആവശ്യമാകുന്ന സമയത്ത് കർഫ്യൂ നടപ്പാക്കും. നിലവിലുള്ള നടപടികളെല്ലാം വൈറസ് വ്യാപനം തടയുന്നതിനു ലക്ഷ്യമാക്കിയുള്ളതാണെന്നും കേണൽ തലാൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa