കൊറോണ പ്രതിസന്ധികൾക്കിടയിലും സൗദി ഇഷ്യു ചെയ്തത് പതിനായിരക്കണക്കിനു തൊഴിൽ വിസകൾ
റിയാദ്: കഴിഞ്ഞ വർഷത്തെ കൊറോണ പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യയിലേക്ക് പുതിയ പതിനായിരക്കണക്കിനു വിസകൾ ഇഷ്യു ചെയ്തതായി റിപ്പോർട്ട്.
2020 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള 3 മാസക്കലയളവിൽ മാത്രം 72,440 തൊഴിൽ വിസകളാണു സൗദി അറേബ്യ ഇഷ്യു ചെയ്തത്. ഏപ്രിൽ മുതൽ ജൂൺ വരെ 49,570 വിസകളായിരുന്നു ഇഷ്യു ചെയ്തത്.
ഇഷ്യു ചെയ്തവയിൽ 79 ശതമാനത്തിലധികം വിസകളും പുരുഷന്മാർക്കുള്ളതായിരുന്നു. 64 ശതമാനം വിസകളും സ്വകാര്യ മേഖലയിലേക്കാണു ഇഷ്യു ചെയ്തത്.
നിലവിൽ 65 ലക്ഷം വിദേശികളാണു സൗദി ലേബർ മാർക്കറ്റിൽ ഉള്ളത്. 17 ലക്ഷമാണ് ലേബർ മാർക്കറ്റിലെ സൗദികളുടെ സാന്നിദ്ധ്യം.
2020 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള 3 മാസ കാലയളവിൽ മാത്രം രണ്ടര ലക്ഷം വിദേശികൾ സൗദിയിൽ നിന്ന് മടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa