സൗദിയിൽ കൊറോണ ബാധിതരുടെ വർദ്ധനവ് ആശങ്കപ്പെടുത്തുന്നു; ഇത് വരെ നേടിയ നേട്ടങ്ങൾ നില നിർത്തുന്നതിന് ഓരോരുത്തരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
റിയാദ്: കടകളും സൂഖുകളും തുറന്നിരിക്കുന്ന അവസ്ഥ നില നിൽക്കണമെങ്കിൽ കൊറോണ പ്രതിരോധ മുൻ കരുതൽ നിർദ്ദേശങ്ങളോടുള്ള പൊതു ജനങ്ങളുടെ പ്രതിബദ്ധത അനിവാര്യമാണെന്ന് സൗദി വാണിജ്യ മന്ത്രാലയ വാക്താവ്
ഓർമ്മിപ്പിച്ചു.
വൈറസ് ബാധിതരുടെയും ഗുരുതരാവസ്ഥയിലാകുന്നവരുടെയും എണ്ണത്തിലെ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതായും നേരത്തെ നമ്മൾ നേടിയ നേട്ടങ്ങൾ നില നിർത്തുന്നതിനു ഒരൊരുത്തരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 4 ദിവസങ്ങൾക്കുള്ളിൽ 44 പള്ളികൾ അടക്കുകയും അതിൽ 28 പള്ളികൾ അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്. പള്ളികളിലേക്ക് പോകുന്നവർ എല്ലാ പ്രതിരോധ നിർദ്ദേശങ്ങളും പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
364 പേർക്കാണു സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. 5 മരണം കൂടി രേഖപ്പെടുത്തി. നിലവിൽ 2658 പേർ ചികിത്സയിലുണ്ട്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa