സൗദിയിൽ തിരക്ക് കുറക്കുന്നതിനായി 5000 ത്തിലധികം പള്ളികളിൽ കൂടി ജുമുഅ നടത്തും
സൗദിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിനു തിരക്ക് കുറക്കുന്നതിനായി കൂടുതൽ പള്ളികളിൽ ജുമുഅ നമസ്ക്കാരം നടത്തും.
5760 പള്ളികളിൽ കൂടി ജുമുഅ നമസ്ക്കാരം ഉണ്ടാകുമെന്ന് മതകാര്യ വകുപ്പ് വാക്താവ് സുലൈമാൻ അൽ ഖമീസ് അറിയിച്ചു.
നമസ്ക്കാരത്തിനെത്തുന്നവർ കൊറോണ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ഫീൽഡ് പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa