നിങ്ങൾ ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാറുണ്ടോ ? എങ്കിൽ മക്ക ഹെൽത്ത് അഫയേഴസ് നൽകുന്ന അഞ്ച് മുന്നറിയിപ്പുകൾ നിങ്ങൾക്കുള്ളതാണ്
ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നതു അഞ്ച് രീതിയിൽ ദോഷം ചെയ്യുമെന്ന് ഓർമ്മപ്പെടുത്തി മക്ക ഹെൽത്ത് അഫയേഴ്സ.
ഇങ്ങനെ ഉറങ്ങുന്നത് ഹൃദയാഘാതത്തിനു കാരണമാകുമെന്നാണു പ്രധാന മുന്നറിയിപ്പ്.
നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, അമിത ഭാരം എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.
ഭക്ഷണം കഴിച്ചയുടൻ ഉറങ്ങരുതെന്നും രണ്ട് മണിക്കൂറിൽ കുറയാത്ത സമയം ശരീരത്തിനു ഭക്ഷണം ദഹിക്കുന്നതിനു അത്യവശ്യമാണെന്നും മക്ക ഹെൽത്ത് അഫയേഴ്സ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa