സൗദിയിൽ എട്ട് പള്ളികൾ കൂടി അടച്ചു; 57 പള്ളികൾ വീണ്ടും തുറന്നു
റിയാദ്: നമസ്ക്കരിക്കാനെത്തിയവരിൽ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് സൗദിയിൽ 8 പള്ളികൾ കൂടി അടച്ചതായി മതകാര്യ വകുപ്പ് അറിയിച്ചു.
ഇതോടെ രാജ്യത്ത് 8 ദിവസങ്ങൾക്കുള്ളിൽ ആകെ 70 പള്ളികളാണു അടച്ചത്. അതേ സമയം അടച്ച പള്ളികളിൽ 57 എണ്ണം അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നിട്ടുണ്ട്.
സൗദിയിൽ പുതുതായി 314 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 341 പേർ കൂടി സുഖം പ്രാപിച്ചു. 2682 പേർ ചികിത്സയിൽ കഴിയുന്നു. 5 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa